Saturday, 29 September 2012

ഉണ്ണിക്കുട്ടന്റെ സംശയം

അന്ന് ഒരു ഒഴിവു ദിവസമായിരുന്നു... ഉമ്മറത്തെ കസേരയില്‍ അലസമായിരുന്നു വിശ്രമിക്കുമ്പോള്‍ ആയിരുന്നു ഉണ്ണിക്കുട്ടന്റെ ആ ചോദ്യം... "മരണം എന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്...?" അത് എന്നെ അല്‍പ്പം ഒന്ന് ചിന്തിപ്പിച്ചു. "അതെന്താ ഉണ്ണികുട്ടാ, ഇപ്പൊ അങ്ങനെ ചോദിക്കാന്‍?" ഞാന്‍ ചോദിച്ചു. ഏതോ ഒരു വലിയ മനുഷ്യന്‍ മരിച്ചത് ആയിടയ്ക്കായിരുന്നു. അത് അവനെ സ്വാധീനിച്ചിരിക്കണം. അവന്‍ തുടര്‍ന്നു,  "നമ്മള്‍ മരിച്ചു കഴിഞ്ഞ് മറ്റൊരു ലോകത്ത് ചെല്ലുമ്പോള്‍ നമുക്ക് മുന്‍പ് അവിടെ എത്തിയ നമ്മെ അറിയാവുന്നവര്‍ അവിടെ നമ്മെ കാത്തിരിക്കുക ആയിരിക്കും അല്ലെ?" ഉണ്ണിക്കുട്ടന്റെ മുഖത്തെ ആ കവ്തുകവും ഹൃദയത്തിലെ ആ നന്മയും എനിക്ക് വായിക്കാമായിരുന്നു. നമ്മുടെ ആത്മാവ് നമ്മുടെ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന അവസ്ഥയാണ് മരണം എന്നും അത് നമ്മുടെ അവസാനം അല്ലെന്നും, പുതിയൊരു ജീവിതത്തിലെയ്ക്കുള്ള കിളിവാതില്‍ ആണെന്നും ഞാന്‍ അവനോടു പറഞ്ഞെങ്കിലും, ഉണ്ണിക്കുട്ടന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയായിരുന്നു എന്‍റെ മനസ്സില്‍ അപ്പോഴും. 

1 comment:

  1. അതെ ആ സംശയം ഇന്നും ഉണ്ണിക്കുട്ടന്‍റെ മനസിലുണ്ടേ... ഉത്തരത്തിനായി കാത്തിരിക്കുന്നു.

    ReplyDelete